Saturday, September 12, 2015

പ്രകാശമാനമായ “ഞാൻ”, പ്രകാശരഹിതമായ “ഞാൻ”.




സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന ഒരു ചർച്ചയുടെ വിഷയമാണു്ശ്രീ നാരായണഗുരുദേവൻ ചില അവസരങ്ങളിൽ കരഞ്ഞു,” എന്നു്. വിഷയത്തെപ്പറ്റി നടത്തിയ ഒരു ചെറിയ പഠനത്തിന്‍റെ ഫലമാണീലേഖനം.

അരാണോ സർവ്വകാമങ്ങളും വെടിഞ്ഞു്, ആശയും മമതയും അഹങ്കാരവും കൂടാതെ വർത്തിക്കുന്നതു്, ആ വ്യക്തി ശ്വാശ്വതമായ ശാന്തി അനുഭവിക്കുന്നു. അങ്ങനെയുള്ളവരാണു് യോഗികൾ. പരമമായ ശാന്തി അനുഭവിക്കുന്ന ഒരു യോഗി വളരെ പക്വതയുള്ള വ്യക്തി ആയിരിക്കും. മനസ്സികമായും ബുദ്ധിപരമായും, കാമരാഗക്രോധങ്ങളുടെ മേൽ വിജയം വരിച്ച അവർ സദാ പ്രസന്നരും ആയിരിക്കും. അഹന്തയും മമതയും അല്പം  പോലും ഇല്ലാത്ത അവരുടെ ബുദ്ധി, സ്വച്ഛവും നിർമ്മലവും ആണു്. കാമക്രോധാദികൾക്കു കാരണമായ അഹന്തയും മമതയും അവരിൽ കണികപോലും കാണില്ല. സകലവിധമായ ദുഃഖങ്ങൾക്കും കാരണം ഇവയാണു്. ഇവയെ മുഴുവനായും ത്യജിക്കുക എന്നതാണു് സന്യാസം. സന്യാസികൾ തന്നെയാണു യോഗികൾ. അവർ  ജീവസന്ധാരണത്തിനു വേണ്ട വസ്തുക്കൾ ഉപയോഗിക്കും എങ്കിലും അവയിൽ അഭിലാഷം അശേഷം ഇല്ലായിരിക്കും. ന്‍റെ, അതായതു് ജീവാത്മാവിന്‍റെ താൽക്കാലിക വാസസ്ഥാനവും വാഹനവുമായ ശരീരത്തിനുള്ള ഇന്ധനം ആയി അവയെ ഉപയോഗിക്കുക മാത്രമാണവർ ചെയ്യുക. സംസാര സുഖദുഃഖങ്ങളോ സ്നേഹബഹുമാന പ്രകടനങ്ങളോ അവരിൽ ഒരു വ്യതിയാനവും വരുത്തുകയില്ല. സർവ്വദാ നിസംഗരായിരിക്കുന്ന അവർ സദാ ആനന്ദമൂർത്തികളാണു്; അതായതു്ശിവോഹം”, “ശിവോഹം”, “ശിവോഹംഎന്നതാണവരുടെ സ്ഥിതി. അതു മാത്രമാണവരിൽ ഉള്ളതു്. ആ അവസ്ഥയാണു്ബ്രഹ്മനിഷ്ട”.*1 അവരുടെ കർമ്മങ്ങളെല്ലാം തന്നെ ജനങ്ങൾക്കു് ഗുണദായിനികളും ആയിരിക്കും.

ഇങ്ങനെയുള്ളവർക്കു്, ലൗകിക സുഖദുഃഖങ്ങളും മമതാ ബന്ധങ്ങളും അശ്ശേഷം ഇല്ലായിരിക്കും, ഉണ്ടാകുകയും ഇല്ല. മറ്റുള്ളവർക്കു് ഇവയെല്ലാം ഉണ്ടായിരിക്കും. സ്വയം സ്വാമി ചമഞ്ഞു നടക്കുന്നവർക്കും ഇങ്ങനെയുള്ള സുഖലോലുപത്വവും മമതാബന്ധങ്ങളും ഉണ്ടു്. ഇവ ഉള്ളതിനാൽ അവരുടെ ശരീരവും മനസ്സും അവരെ അഹന്തയിലേക്കു നയിക്കും.   അതോടൊപ്പം അവരുടെ ആന്തരീകമായ വ്യവഹാരങ്ങളും അഹന്തയ്ക്ക് ആക്കം കൂട്ടും.

ഒന്നിൽ നിന്നും (ഏകത്വത്തിൽ നിന്നും) അനോകമായി പിരിഞ്ഞു നിൽക്കുന്ന, ജീവാത്മാക്കളുടെ വാസസ്ഥാനം ആയ ശരീരം നശിച്ചു പോകുന്നതാണു്. നമ്മിലെ  ഞാൻ”, ശരീരത്തെ വാസത്തിനായി ഉപയോഗിക്കുന്നു എങ്കിലും, ആ ശരീരത്തിനും അതീതമായ ആത്മാവ്ആണു് ശരിയായഞാൻ”. അങ്ങനെ, “ഞാൻ” “ഞാൻ” “ഞാൻഎന്നു് അനേകമായി നിലകൊള്ളുന്ന മനുഷ്യരിലെ അഹന്ത ഇല്ലാതാകുന്നതാണു്, ഇല്ലാതാക്കവുന്നതാണു്, ഇല്ലാതാക്കേണ്ടതാണു്; അതു് വെടിയേണ്ടതാണു്. അതിനുള്ള ശ്രമം നമ്മിൽ നിന്നും തന്നെ ഉണ്ടാകണം. അങ്ങനെ അഹന്തയെ വെടിഞ്ഞില്ല എങ്കിൽ, “ഞാൻ പരബ്രഹ്മമാണു്എന്ന വളരെ വലിയ അഹന്തതന്നെ മനുഷ്യനെ ബാധിച്ചെന്നും വരാം. അതിനെയെല്ലാം അതിജീവിച്ചാണു് ജീവാത്മാക്കൾബ്രഹ്മനിഷ്ടനേടുക.*2 അയതിലേക്കു് സർവത്ര പ്രകാശമാനമായജ്ഞാനംലഭിക്കണം. ആ ജ്ഞാനത്തിൽ നിന്നും അന്യമായി, യാതൊന്നും തന്നെ ഇല്ല. പ്രകാശിക്കാത്തവയെല്ലാം അസത്തു്ആണു്. അഥവാ അസത്തു്ആയവ പ്രകാശിക്കയില്ല.*3

ജീവിതാവസാനകാലത്തുമാത്രം ബ്രഹ്മനിഷ്ടലഭിക്കുന്നവരും  തീർച്ചയായും ബ്രഹ്മനിർവ്വാണംപ്രാപിക്കും. “ബ്രഹ്മനിഷ്ടനേടിയവർ പിന്നെ സംസാരസുഖദുഃഖങ്ങളിലും, അവയിൽക്കൂടി ലഭ്യമാകുന്ന യാതൊന്നിലും ഭ്രമിക്കയില്ല. സകല ആഗ്രഹങ്ങളേയും സുഖദുഃഖ വികാരങ്ങളേയും നശിപ്പിക്കുമ്പോൾ അഹങ്കാരവും അതോടൊപ്പം നശിക്കും. ആ അവസ്ഥയിൽ നാം അഹങ്കാരം വെടിഞ്ഞു  എന്നാണു് മനസ്സിലാക്കേണ്ടതു്. അഹങ്കാരം മനുഷ്യന്‍റെ യഥാർത്ഥരൂപമല്ല. ആയതിനാൽ ഇവ വെടിയുമ്പോൾ, മനുഷ്യൻ തന്‍റെ
യഥാർത്ഥ രൂപമായ ബ്രഹ്മതത്ത്വത്തിൽ എത്തുന്നു, അതായതു ആ മനുഷ്യൻ ബ്രഹ്മസാക്ഷാല്ക്കാരം നേടുന്നു. ആ അവസ്ഥയിൽ  അവർക്കു് യതൊരു വിധമായ വികാരങ്ങളും ഉണ്ടാകില്ല.*4

മുകളിൽ പറഞ്ഞ കാമം, ക്രോധം, അനുരാഗം, സന്തോഷം, സങ്കടം, സഹതാപം, അഹന്ത, തുടങ്ങിയ എല്ലാ പ്രതിഭാസങ്ങളുടെയും ഉറവിടം മനുഷ്യന്‍റെ ത്രിഗുണങ്ങളുടെ പ്രവർത്തനഫലമാണു്. അപ്പോൾ ബ്രഹ്മസാക്ഷാല്ക്കാരം ലഭിക്കണമെങ്കിൽ മനുഷ്യൻ ഈ ത്രിഗുണങ്ങളെ അതിജീവിക്കണം. അവയെ അതിജീവിക്കാനും ആ  അവസ്ഥയിലേക്കു എത്തിച്ചേരാനും ഉള്ള ഒരു മാർഗ്ഗം ശ്രീനാരായണ ഗുരുദേവൻ തന്നെ നമുക്കു് ഉപദേശിച്ചിട്ടുണ്ടു്. “ത്രിഗുണങ്ങളെ നശിപ്പിച്ചതിന്‍റെ അടയാളമായ ഭസ്മത്താൽ ഭൂഷിതനായഈശ്വരനെ സ്വന്തം മനസ്സായ പുഷ്പങ്ങൾ അർപ്പിച്ചു് നമസ്കരിച്ചു് (പൂജിച്ചു്) ഇന്ദ്രീയങ്ങളുടെ കാമനകളെയെല്ലം തണിപ്പിച്ചു് ഇല്ലാതാക്കി, എല്ലാ കെട്ടുപാടുകളിൽ നിന്നും മുക്തനായി; സകലവിധമായ അഹന്തയും ആ പരമാത്മാവിൽ അർപ്പിച്ചാൽ ആ പരമാത്മാവിനോടു ചേരാംഎന്നും; നാം അങ്ങനെ ചെയ്തു്, “ആ പരബ്രഹ്മത്തോടുചേർന്നു അതായിത്തീരണംഎന്നും ഗുരുദേവൻ തന്‍റെ കൃതികളിൽ വ്യക്തമായിത്തന്നെ എഴുതിയിട്ടുണ്ടു്.  അങ്ങനെ ആയിത്തീരാൻ നമ്മേ ഉപദേശിച്ച ഗുരുദേവൻ തിർച്ചയായും അങ്ങനെ ആയിത്തീർന്ന വ്യക്തിതന്നെയാകണം. കാരണം യോഗികൾ തന്നാൽ ചെയ്യാൻ വയ്യാത്തതും, സ്വയം ചെയ്തിട്ടില്ലാത്തതും ആയതൊന്നും ചെയ്യാൻ ആരേയും ഉപദേശിക്കില്ല. തന്നെയുമല്ല അങ്ങനെ ആയിതീർന്ന ഒരു ജീവാത്മാവു് ഒരിക്കലും കരയില്ല. വിതുമ്പുകയും ഇല്ല. കാരണം അവർക്കു് യാതൊരു വിധമായ വികാരങ്ങളും കാമനകളും ഇല്ല എന്നതുതന്നെ. അവയൊന്നും  ഉണ്ടാവുകയും ഇല്ല.*5

ഇവിടെ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യംത്രിഗുണങ്ങളെ നശിപ്പിച്ചഎന്ന ഗുരുദേവന്‍റെ പദങ്ങളാണതു്. ഈ പദപ്രയോഗത്തിൽക്കൂടി   മാനവർക്കു് ത്രിഗുണങ്ങളുമായുള്ള ദൃഢമായ ബന്ധം ആണു ഗുരുദേവൻ വളരെ വ്യക്തമാക്കുന്നതു്. മോക്ഷത്തിനു് ത്രിഗുണങ്ങളുടെനാശം അത്യന്തം ആവശ്യമാണെന്നും അതോടൊപ്പം തന്നെ  ഈ ത്രിഗുണങ്ങൾ മനുഷ്യരിലെല്ലാം ഉണ്ടെന്നും ഗുരുദേവൻ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. സത്വഗുണം, രജോഗുണം, തമോഗുണം എന്ന ഈ ത്രിഗുണങ്ങളെയും നാം ചെയ്യുന്ന കർമ്മങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണു് വർണ്ണം നിച്ഛയിക്കപ്പെടുന്നതെന്നു് ഉപനിഷത്തുക്കൾ പറയുന്നു.  അപ്പോൾ ലോകത്തുള്ള സകലർക്കും ത്രിഗുണങ്ങൾ ഉള്ളതിനാൽ വർണ്ണവും ഉണ്ടു്. കാരണം ത്രിഗുണങ്ങൾ ഇല്ലാത്തവർ ആരും ഇല്ല. (പലരും ധരിച്ചിരിക്കും പോലെ വർണ്ണവും ജാതിയും ഒന്നല്ല.) ആ ത്രിഗുണങ്ങളുടെ ഏറ്റക്കുറച്ചിലാണു് മനുഷ്യനെ നാലുവർണ്ണങ്ങളായി തിരിക്കുന്നതിന്‍റെ പ്രധാന കാരണം. ഈ ത്രിഗുണങ്ങളുടെ നാശം നമുക്കാവശ്യമെന്നും ഗുരുദേവൻ ഇവിടെ ചൂണ്ടിക്കാട്ടുന്നു. അതായതു് എല്ലാ ജീവാത്മക്കളുടെയും ജന്മാവകാശം ആയ മോക്ഷം ലഭിക്കാൻ ത്രിഗുണങ്ങൾ ഇല്ലാതെയാകണം.

ത്രിഗുണങ്ങൾ  ഇല്ലാതെയാകുമ്പോൾ നമുക്കു് വർണ്ണം ഇല്ലതെയും ആകും. മറ്റൊരുവിധം പറഞ്ഞാൽ, ആ ഒരവസ്ഥയിൽ (മോക്ഷപ്രാപ്തിയിൽ) മാത്രം ആണു മനുഷ്യനു ത്രിഗുണങ്ങൾ ഇല്ലാതെയാകുക. അപ്പോൾ മാത്രമാണു് മനുഷ്യൻ അവർണ്ണൻആകുക. അപ്പോൾ ഈ അവർണ്ണ-സവർണ്ണചിന്താഗതിയും അതിനെച്ചൊല്ലിയുള്ള കോലാഹലങ്ങളും വെറും മിദ്ധ്യാബോധത്തിൽ നിന്നും ഉടലെടുത്തതല്ലേ? അല്ലെങ്കിൽ അവസരവാദികൾ തൻകാര്യലാഭത്തിനായി ഉണ്ടാക്കിയതല്ലേ? അതേ അങ്ങനെതന്നെ. ആയതിനാൽ, ആ സത്യം തുറന്നുകാട്ടി, (അതിന്‍റെ ശരിയായ കാരണം കാട്ടി)  എതിർക്കുകയല്ലേ വേണ്ടതു്? അതിനു പകരം ചിലർ സ്വയം അവർണ്ണർചമയുന്നു. അങ്ങനെ ചമയുകയാണോ വേണ്ടതെന്നു്, സ്വയം അവർണ്ണർചമഞ്ഞു നടക്കുന്നവർ ഒന്നു ചിന്തിച്ചാൽ വളരെ നന്നായിരിക്കും. അതാണു് ചെയ്യേണ്ടതു്, വെറുതേ സവർണ്ണമേധാവിത്വത്തെ എതിർക്കുന്നതുകൊണ്ടു് ഒരു പ്രയോജനവും ഉണ്ടാകില്ല. യുക്തമായ തെളിവുകാട്ടി എതിർക്കണം. തന്നെയുമല്ല അവർണ്ണർഎന്നതു് മോശമായ പേരും അല്ല. “അവർണ്ണർഎന്നതു് മോക്ഷ പ്രാപ്തിക്കു ശേഷം മാത്രം ഉള്ള അവസ്ഥയാണെന്നുള്ള സത്യം വിളിച്ചു പറഞ്ഞു് അത്മാഭിമാനത്തോടുകൂടി ജീവിക്കുകയല്ലേ ഈ സ്വയം ചമഞ്ഞഅവർണ്ണർചെയ്യേണ്ടതു്? സദാ അതിനെ ഉരുവിട്ടു നടക്കുന്നതു് ആ വ്യർത്ഥസംജ്ഞയെ കൂടുതൽ ഉറപ്പാക്കുകയല്ലേ ചെയ്യൂ? ചിലർ അവർണ്ണർ ചമയുമ്പോൾ മറ്റുചിലർ സവർണ്ണർ ചമയുന്നുണ്ടു്. അവരും വർണ്ണവിവേചനത്തെ എതിർക്കുകയാണു് ചെയ്യേണ്ടതു്. രണ്ടു കൂട്ടരും ഈ വർണ്ണാധീനതയിൽ നിന്നും മുക്തി നേടണം. സത്യത്തിൽ അക്കൂട്ടരും വർണ്ണങ്ങൾക്കടിമതന്നെയാണു്. അവർക്കും മുക്തി ആവശ്യമാണു്. ആയതിനാൽ ദയവായി മുനവിധികളെ മാറ്റിവച്ചു്, തുറന്ന മനസ്സോടുകൂടി എല്ലാവരും ഇതിനെ ഒന്നു വിശകലനം ചെയ്തു നോക്കുവാൻ അപേക്ഷിക്കുന്നു.

അറിയേണ്ടതായ വിഷയം അല്ലെങ്കിൽ വസ്തു; അറിയുക എന്ന കർമ്മം; നമ്മിൽ ഉണ്ടാകുന്നഞാൻ അറിയുന്നവൻഎന്നുള്ള ചിന്ത; ഇവ മൂന്നും ആ ഒരൊറ്റ ആദിമസത്തയുടെ മഹിമാവുമാത്രം ആണു്; അഥവാ ആ ആദിമസത്തതന്നെയാണു്. എങ്ങും നിറഞ്ഞു നില്ക്കുന്ന ആ മഹത്തായ അറിവിൽ; (മറ്റൊരു വിധം പറഞ്ഞാൽ ആ പരമാത്മാവിൽ) നാം സ്വയം അമർന്നു് അതിൽ ലീനമായി അതുമാത്രം ആയിത്തീരണം എന്നും ഗുരുദേവൻ മൻഷ്യസമൂഹത്തെ ഉപദേശിച്ചിട്ടുണ്ടു്.*6 അപ്പോൾഅവർണ്ണ” “സവർണ്ണചിന്ത വെടിഞ്ഞു് ആ പരബ്രഹ്മവുമായുള്ള യോഗത്തിനുള്ള ശ്രമം അല്ലേ നമ്മുടെയെല്ലാം യഥാർത്ഥമായ കർമ്മം? ചിന്തിക്കേണ്ട വിഷയം തന്നെ.

സ്വന്തം വാസസ്ഥലമായ ശരീരം വെടിയാതെ തന്നെ പരമാത്മാവിനോടു ചേർന്നു അതായിത്തിർന്ന അപൂർവ്വം ചില ജീവാത്മക്കൾ ഉണ്ടു്. അവരെ യാതൊരുവിധമായ വികാരങ്ങളും ബാധിക്കില്ല. അവർക്കു് യാതൊരു കർമ്മവും ചെയ്യേണ്ടതായും ഇല്ല. എന്നാൽ അവർ എല്ലാവർക്കും എല്ലാത്തിനും ഗുണകരമയി ഭവിക്കേണ്ട കർമ്മകൾ സദാ ചെയ്തുകൊണ്ടേയിരിക്കും. അപ്പോഴും അവർക്കു് ഒന്നിനോടും (ഒരുത്തരോടും) മമതയോ മമതയില്ലായ്മയോ കാണില്ല. അവർ ചെയ്യുന്ന കർമ്മങ്ങളും അതിന്‍റെ
ഫലവും അവരെ ബാധിക്കുന്നും ഇല്ല.*7 അതാണു് നിഷ്കാമ കർമ്മം എന്ന പേരിൽ അറിയപ്പെടുന്നതു്. അങ്ങനെ കാമവും സങ്കല്പ്പവും വിട്ടു് ചെയ്യുന്ന കർമ്മങ്ങൾ ജീവാത്മാക്കളെ യഥാർത്ഥജ്ഞാനികളാക്കുന്നു.*8 അങ്ങനെയുള്ളവർ കർമ്മങ്ങൾ ചെയ്യുന്നു എങ്കിലും അവർക്കായി ഒന്നും ചെയ്യുന്നും ഇല്ല.*9 ഫലകാംഷയില്ലാത്ത ആ കർമ്മങ്ങൾക്കു് മാലിന്യവും ഇല്ല.*10 കർമ്മ ഫലം എന്തായാലും അങ്ങനെയുള്ളവർ സമചിത്തരായിരിക്കും.*11 ഇങ്ങനെയുള്ള കർമ്മവും കർമ്മഫലവും കർമ്മിയും എല്ലാം ബ്രഹ്മം തന്നെയാണു്.*12 ഗുരുദേവനും ഗുരുദേവന്‍റെ കർമ്മങ്ങളും ആ കർമ്മഫലങ്ങളും ആ പരബ്രഹ്മം തന്നെയാണു്.

ഞ്ചേന്ദ്രീയങ്ങളാൽ നീയന്ത്രിതമായ ജീവിതം നയിച്ചു്, ആസ്വദിച്ചു്, നാറുന്ന കുഴലായ ശരീരത്തിൽ കഴിയുന്ന നാം” (“ഞാൻ”) ആ പഞ്ചേന്ദ്രീയങ്ങളെ യാതൊരു വിട്ടു വീഴ്ചയും ഇല്ലാതെ മെരുക്കിയെടുത്തു് വിവേകപൂർവ്വം നമ്മുടെ തനിസ്വരൂപമായ ആത്മാവായിത്തീർന്നു വിളങ്ങേണ്ടതാണു്. ഇതാണു ഗുരുദേവൻ തന്‍റെ കൃതികളിൽക്കൂടി നമ്മോടാഹ്വാനം ചെയ്യുന്നതും.*13

അങ്ങനെ ആത്മസ്വരൂപം സ്വയം കണ്ടെത്തി, ജീവിച്ചിരിക്കുമ്പോൾ തന്നെ, അതായതു് മരുത്ത്വാമലയിൽ നിന്നും അരുവിപ്പുറത്തേക്കു ഇറങ്ങിവരും മുമ്പു തന്നെ സ്വയം ആത്മതത്ത്വം അറിഞ്ഞു്, (ഒരു ശരീരത്തിൽ കുടികൊള്ളുമ്പോൾ തന്നെ പരമാത്മാവുമായി ലയിച്ചു്) പരമാത്മചൈതന്യം ആയിക്കഴിഞ്ഞിരുന്ന പരമയോഗി ആയിരുന്നു ശ്രീ നാരായണ ഗുരുദേവൻ. ആ ഗുരുദേവൻ കരഞ്ഞു എന്നു പറയുന്നവർ ഗുരുവിനേയും  അറിഞ്ഞിട്ടില്ല ഗുരുവിന്‍റെ വാക്കുകളേയും അറിഞ്ഞിട്ടില്ല എന്നു പറയാതിരിക്കുവാൻ സാദ്ധ്യമല്ല. കൂടാതെ അവർ മതത്തേയും അറിഞ്ഞിട്ടില്ല, ആത്മീയതയയും അറിഞ്ഞിട്ടില്ല. ഇവ അറിഞ്ഞാൽ മതവും ആത്മീയതയും തമ്മിൽ പറയത്തക്ക ബന്ധം ഇല്ല എന്നുള്ള സത്യം മനസ്സിലാക്കാം. അതുമനസ്സിലാക്കാത്തവരാണു്മതാതീത ആത്മയതമുറുകെപ്പിടിച്ചു നടക്കുക.

ഇന്നു നടക്കുന്ന ഗുരുദേവനെപ്പറ്റിയുള്ള ചർച്ചകളും പ്രകടനങ്ങളും അറിഞ്ഞു് ഗുരുദേവൻ കരയുന്നുണ്ടാകും എന്നു ചിലർ പറയാറുണ്ടു്. ഗുരുദേവൻ ഒരിക്കലും അതോർത്തു കരയില്ല. കാരണം ആത്മസാക്ഷാത്ക്കാരം നേടിയ, അതായതു് പരമാത്മാവിൽ വിലയം പ്രാപിച്ചു്, ആ പരമാത്മാവായിത്തിർന്ന ഒരു ജീവാത്മാവു് കരയുകയില്ല, വിതുമ്പുകയും ഇല്ല.

പക്ഷെ ഗുരുദേവൻ കരഞ്ഞു വിതുമ്പി എന്നൊക്കെ പച്ചയായ മനുഷ്യർ പറയുന്നതു കേൾക്കയും, എഴുതിയിരിക്കുന്നതു കാണുകയും ചെയ്യുന്നുണ്ടു്. അപ്പോൾ ഇങ്ങനെ പറയുന്നും ഉണ്ടാകും; “സര്‍വ്വഭൂതങ്ങള്‍ക്കും മഹേശ്വരനായ എന്‍റെ യഥാര്‍ത്ഥസ്വരൂപം അറിയാത്ത അവിവേകികള്‍, മനുഷ്യദേഹത്തെ ആശ്രയിച്ചവനെന്ന് എന്നെ അപമാനിക്കുന്നു.  പഴ്മോഹങ്ങളുള്ള, പാഴ്വേല ചെയ്യുന്ന, വ്യര്‍ദ്ധമായ അറിവോടുകൂടിയ, ബുദ്ധികെട്ട അവര്‍, രാക്ഷസര്‍ക്കും അസുരര്‍ക്കും ചേര്‍ന്നതും മോഹകരവുമായ പ്രകൃതിയെത്തന്നെ ആശ്രയിച്ചവരത്രെ. എന്നാല്‍, ചിലർ ദൈവീപ്രകൃതിയെ ആശ്രയിച്ച് എന്നെ നാശരഹിതമായ ഭൂതകാരണമെന്നറിഞ്ഞിട്ട് ഏകാഗ്രചിത്തരായി ഭജിക്കുന്നു. സദാ എന്‍റെ മഹിമയെ പ്രകീര്‍ത്തിച്ചുകൊണ്ട് ദൃഢവ്രതത്തോടെ പ്രയത്നം ചെയ്ത് എന്നെ നമസ്കരിച്ചും കൊണ്ട് നിഷ്ഠയ്ക്കു ഭംഗം വരാതെ ഭക്തിയോടുകൂടി എന്നെ ഉപാസിക്കുന്നു."*14

ഇവിടെ ഗുരുദേവനെ ഉപാസിക്കുക എന്നാൽ ഗുരുദേവവിഗ്രഹം വച്ചുപൂജിക്കുന്നു എന്നല്ല മനസ്സിലാക്കേണ്ടതു്. (അങ്ങനെ പൂജിക്കുന്നതിലും സപ്താഹം തുടങ്ങിയ പ്രത്യേക യജ്ഞങ്ങൾ നടത്തുന്നതിൽ ആത്മസംതൃപ്തി നേടുന്നവർ അതു ചെയ്യുന്നതിലും തെറ്റില്ല. ചിലർക്കതാവശ്യവും ആയിരിക്കും. എന്നാലിവിടെ ഗുരുദേവ ദർശനങ്ങളെ മാനിച്ചു്, അതനുസരിച്ചു് ജീവിക്കുന്നു എന്നാണു അർത്ഥമാക്കുന്നതും മനസ്സിലാക്കേണ്ടതും. അതിലേക്കു് ആദ്യം വേണ്ടതു് ഗുരുദേവകൃതികൾ  മനസ്സിലാക്കി പഠിക്കുകയാണു്. ദയവായി അതു ചെയ്യുവാൻ എല്ലാ വായനക്കാരോടും അപേക്ഷിക്കുന്നു. സന്ധ്യാനമത്തിനും പൊതു ചടങ്ങുകൾ തുടങ്ങുമ്പോഴും ദൈവദശകം ചൊല്ലിയാൽ, അതും  അക്ഷരത്തെറ്റോടുകൂടി ചൊല്ലിയാൽ; ഗുരുദേവകൃതികളുടെ പഠനം ആകില്ല. ആയതിനാൽ ദയവായി ഗുരുദേവ കൃതികൾ ആത്മാർത്ഥമായി മനസ്സിരുത്തി പഠിക്കുക. ഉപരിപ്ലവമായ പഠനം (വായന) അല്ല ഇവിടെ ഉദ്ദേശിക്കുന്നതു്. മനനം ചെയ്തു്, അവയുടെ അർത്ഥം അതിന്‍റെ മുഴുവൻ വ്യാപ്തിയിലും, ആത്മീയ-ഭൗതിക മൂല്ല്യങ്ങളുടെ വെളിച്ചത്തിലും മനസ്സിലാക്കുക എന്നാണു് പഠനം എന്ന വാക്കുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്. അങ്ങനെ പഠിച്ചിട്ടില്ലാ എങ്കിൽ പഠിക്കുക.

പ്രകാശരഹിതമായഞാൻ”, പ്രകാശമാനമായ ഞാൻ” അല്ല; നാംആയി ഭവിക്കട്ടെ.  എല്ലാവർക്കും നന്ദി.


എഴുതിയതു് © ഉദയഭാനു പണിക്കർ  

ഈ ലേഖനത്തിന്റെ രചനയ്ക്കുപകരിച്ച സഹായകഗ്രന്ഥങ്ങൾ:

1.   ഗീത 2-71
2.   ആത്മോപദേശശതകം-12
3.   ദർശനമാല, അപവാദദർശനം 8
4.   ഗീത 2-72
5.   അത്മോപദേശശതകം 13
6.   ആത്മോപദേശശതകം 4; ദൈവദശകം 5, 6, 7, 8, 9, 10
7.   ഗീത 4-14
8.   ഗീത 4-19
9.   ഗീത 4-20
10.               ഗീത 4-21
11.               ഗീത 4-22
12.               ഗീത 4-24
13.               ആത്മോപദേശശതകം 8
14.               ഗീത അദ്ധ്യായം 9-11, 12, 13, 14