Friday, November 14, 2014

Gurudevan’s message, in the consecration of Mirror



In order to obtain the full benefits of our Rishis’ (ഋഷികളുടെ) (Spiritual Masters’) words and deeds, we have to look at their words and deeds together in a wider magnitude. We should also look at its greater implication on a much wider canvas and understand them.

In simple terms an idol in a Temple is an object of warship as a representation of the Absolute (braHMam - ബ്രഹ്മൻ). So, when we go to Temple we feel we are worshiping The Ultimate, through an idol which represents the Devatha (ദേവത) it represents, depending on the Spiritual progression of the individual worshipper. In the case of an Adwithi (അദ്വൈതി) any idol is a representation of anything and everything, because for Adwithi (അദ്വൈതി), braHMam (ബ്രഹ്മൻ) or braHMan (ബ്രഹ്മം) is everything. We ourselves are the representations of That Ultimate Reality. Remember that BraHMa (ബ്രഹ്മ) (ബ്രഹ്മാവ് in MalayALam) and braHMan (ബ്രഹ്മൻ) are not the same. BraHMa (ബ്രഹ്മ) is the one credited with the responsibility of creation; one of the thRimooRthis, (ത്രിമൂർത്തികൾ) and the braHMan (ബ്രഹ്മൻ) is the ‘ONE’ from which, everything originated, including the thRimooRthis. (ത്രിമൂർത്തികൾ) This is also called parabrHMam (പരബ്രഹ്മം) or BraHMan (ബ്രഹ്മൻ). BraHMam (ബ്രഹ്മൻ) is the beginning, the middle and the end of everything. ‘IT’ is unborn, the Imperishable; IT is the present, the past and the future; ‘IT’ is the ‘Self’ seated in the heart of all beings; Even though ‘IT’ is the beginning, the middle and also the end of all beings and Non-beings, ‘IT’ has no beginning or end. Bhagavadgeetha (ഭഗവത്ഗീത) says that “He who understands the braHMan, (ബ്രഹ്മൻ) the unborn and the beginning-less, as the Great Lord (The Ultimate Reality) of the universe, that man un-deluded among mortals is absolved from all sins.

The last Temple consecrated by Gurudevan was a mirror with the writings of “Aum” (ഓം) and “ShAnthi” (ശാന്തി). The first Temple HE consecrated was with a “swyambhu Shivalingam” (സ്വയംഭൂവായ ശിവലിംഗം), HE himself brought out of the River “NeyyAr” (നെയ്യാർ).

Shivalingam (ശിവലിംഗം) is a representation of Shiva (ശിവൻ), who in turn is a representation of the parabrHMam (പരബ്രഹ്മം). The first Shivalingam (ശിവലിംഗം) was in the form of a ‘column of fire’. This according to ShivapurANam (ശിവപുരാണം) appeared to absorb the fierce missiles or arrows hurled at each other, by the other two of the thRimooRthis, (ത്രിമൂർത്തികൾ) BraHMa (ബ്രഹ്മവ്) and VisHNu (വിഷ്ണു); thus says ShivapurANam (ശിവപുരാണം.)

Now the chronology of Gurudevan’s Temple secretions’ suggests that HE was giving out a message, even though that chronology. The simple folks start with some kind of blind devotion towards an ishTadevatha (ഇഷ്ടദേവത) and as they progress, in their Spiritual quest; gain wisdom and at the culmination, realize that the braHMan (ബ്രഹ്മൻ) is everything and anything in this Universe and we are all part and partial of this universe and as such we are braHMan (ബ്രഹ്മൻ).

For an adwithi (അദ്വൈതി) the goal is to teach and establish that everything in this universe is different forms of the same braHMan (ബ്രഹ്മൻ). Thus what you see when you look at another object is the same braHMan (ബ്രഹ്മൻ) itself. And there is nothing better than a mirror to remind and establish it in pure simplicity, for the understanding of the common folks.

Aum” (ഓം) represents braHMan; (ബ്രഹ്മൻ); as aKSHarabraHMam (അക്ഷരബ്രഹ്മം) and when we realize that parabrHMam, (പരബ്രഹ്മം), we attain moKSHam (മോക്ഷം) which is the Ultimate Bliss, which is represented by the word ShAnthi (ശാന്തി). The mirror could mean that everything is braHMan (ബ്രഹ്മൻ) (the person in the mirror and in front of the mirror are the same, so is everyone else); and thus everything should be treated on an equal basis considering their “innate disposition or ‘the mental temperaments’ (guNa ഗുണ) and vocation (kaRma കർമ്മം) that accorded to each”. “The mirror could also mean to remind us to enjoy the company of our own Self, the core in us; which can rejuvenates , energizes, keep us all filled with contentment and ‘IT’ can, leave us all blissful forever”.

In other words, with HIS Temple consecrations, Gurudevan first put us through to bhakthi mARgam (ഭക്തി മാർഗ്ഗം) and then HE was leading us from being an ordinary bhakthi mARgi (ഭക്തി മാർഗ്ഗി) to learn and understand that; “pRajnAnam braHMan” (പ്രജ്ഞാനം ബ്രഹ്മഃ)(Consciousness is braHMan)ബ്രഹ്മൻ; “ayam Athma braHMan” (അയം ആത്മ ബ്രഹ്മഃ) (This Self/Atman - ആത്മൻ is braHMan - ബ്രഹ്മൻ); “tat tvam asi” (തത് ത്വം അസി) (Thou art That) and of course “aham braHmAsmi” (അഹം ബ്രഹ്മാസ്മി) (I am BraHMan) (ബ്രഹ്മൻ); and with that knowledge attain mOKSham (മോക്ഷം) and enjoy the Ultimate Bliss.

And with HIS selfless service; “nishkAma kaRMam”, (നിഷ്ക്കാമ കർമ്മം) He showed us that service to others is an essential part of life and it should accompany us always. If we carefully look and analyze HIS service to this Universe and writings, we can see the same progression in them also. They take you from being an ordinary person embarked on bhakthi mARgam (ഭക്തി മാർഗ്ഗം) to a well-established Yogi (യോഗി) who realized the braHMan; (ബ്രഹ്മൻ) through kaRma mARgam (കർമ്മ മാർഗ്ഗം) and jnAna mARgam (ജ്ഞാനന മാർഗ്ഗം) and attained mOKSham; (മോക്ഷം). In a way, Gurudevan was showing us the gradual progression we should achieve through our life to reach the stage of enlightenment.

(Written by and © Udayabhanu Panickar, If anyone needs reproduction in full or in part, please contact the writer.)

Thursday, October 16, 2014

ആത്മോപദേശശതകം - മൂന്നാം മന്ത്രം



വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
വെളിമുതലായ വിഭൂയതിയഞ്ചു മോർത്താൽ
ജലനിധിതന്നിലുയർന്നിടും തരംഗാ-
വലിയതുപോലെയഭേദമായ് വരേണം.

ഒന്നാം ശ്ലോകത്തിലെ അറിവിലുമേറിയറിഞ്ഞിടുന്നവനും, രണ്ടാം ശ്ലോകത്തിലെ ഭാനുമാനും, മൂന്നാം ശ്ലോകത്തിലെ സമുദ്രവും അദ്വൈതത്തെയും;  ഒന്നാം ശ്ലോകത്തിലെ  കണ്ണുകളഞ്ചും, രണ്ടാം ശ്ലോകത്തിലെ അനേകജഗത്തും, മൂന്നാം ശ്ലോകത്തിലെ അനാത്മാവും അവിദ്യാപരവും ആയ ഇന്ദ്രീയങ്ങളും, വിഭൂതികളും, തിരമാലകളുംദ്വൈതമല്ലാത്തതിനേയും സൂചിപ്പിക്കുന്നു.

വേദാന്തത്തിൽ ബ്രഹ്മം മാത്രമാണു് സദ്-വസ്തുവായിട്ടുള്ളതു്. മറ്റുള്ളവയെല്ലാം അതിൽ ക്ഷണികമായി ഉണ്ടായി മറയുന്ന പ്രതീതികൾ മാത്രമാണു്. അവയെ നാം യഥാർത്ഥമായതെന്നു വിശ്വസിച്ചേക്കാം. ഇതിനെയാണു് വിവർത്തംഎന്ന വാക്കുകൊണ്ട് ഗുരുദേവൻ ഇവിടെ സൂചിപ്പിക്കുന്നതു്. നാമെല്ലാം സൗന്ദര്യത്തിന്‍റെ
 ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ള ആകാശത്തിലെ നീലനിറം തന്നെ കണ്ണിന്‍റെ ഒരു ദോഷമായിട്ടാണു് ഇന്നു ഭൗതികശാസ്ത്രം രേഖപ്പെടുത്തുന്നതു്.

ഗുരുദേവൻ ഇവിടെപ്പറയുന്ന് ഈ അഞ്ചുവിഭൂതകൾ ആണു പ്രപഞ്ചശ്രഷ്ടിക്കായി ഉപ്യോഹഗിച്ചിരിക്കുന്ന ആകാശം, വായൂ, അഗ്നി, ജലം, ഭൂമി ഇവ. ഇവയഞ്ചിന്‍റെയും തന്മാത്രകൾ  ചേർന്നാണു് അഘിലാണ്ഡത്തിലുള്ള  വസ്തുക്കളെല്ലാം തന്നെ ശൃഷ്ടിക്കപ്പെട്ടിരിക്കുന്നതും. ഇവയോ പരബ്രഹ്മം തന്നെ എന്നു നാം കണ്ടു കഴിഞ്ഞു. ഈ പഞ്ചഭൂതങ്ങളുടെ ഓരോന്നിന്‍റെയും തന്മാത്രകളുടെ സൃഷ്ടിയിൽതന്നെ മറ്റുള്ള നാലു ഭൂതങ്ങളഉടെയും തന്മാത്രാഭാഗങ്ങളും അടങ്ങിയിരിക്കുന്നു. ശൃഷ്ടിക്കായി ഉപയോഗിക്ക്പ്പെടുന്ന ഈ തന്മാത്രകളോ, അവ ഈ ശൃഷ്ടിക്കുമുൻപുള്ള ഒരു ശൃഷ്ടിയാണുതാനും. അപ്പോൾ നാം കാണുന്ന ഈ ദൃശൈപ്രപഞ്ചം ശരിക്കും ഒരു വിഭ്രാന്തിയുടെ ഫലം തന്നെയാണു്. അതാണു് മായ. ഭൂതങ്ങൾ എന്നിവിടെ പറയുന്നതു് ഭവിച്ചതു്എന്ന അർത്ഥത്തിലാണു് ഇവിടെ എടുക്കേണ്ടതു്. സദ്വസ്തുവിന്‍റെ ഒരു അവസ്ഥാന്തരമായ, അഥവാ രൂപഭാവമാറ്റമായ പഞ്ചഭൂതങ്ങളെയാണു ഗുരുദേവൻ ഇവിടെ വിഭൂതിയഞ്ചുംഎന്ന പദത്താൽ നമുക്കു കാട്ടിത്തരുന്നതു്.

വെളിയിലിരുന്നു നാം കാണുന്നതു് ഇന്ദ്രീയങ്ങൾക്കു ഗോചരമായവ മാത്രം ആണു്. അവ  അനാത്മപരവും അവിദ്യാരൂപമായതും ആണു്. അവ ഭൂതങ്ങളുടെ വിശേഷഭാവങ്ങൾ മാത്രമാണു്. ഇവ ശരിക്കും കടലിൽ നാം കാണുന്ന തിരമാലകൾ പോലെയാണു് - സ്വന്തമായ ആസ്ഥിത്ത്വം ഇല്ലാത്തവ. അവ പ്രതീതിയിൽ മാത്രമേ ഉള്ളൂ എന്നു നാം മനസ്സിലാക്കേണ്ടതാണു്. ഇവയ്ക്കെല്ലാം പ്രകാശം നല്കി പ്രകർഷണം അഥവ ശ്രേഷ്ടത നല്കുന്നതെന്തോ അതാണു് ഉള്ളിലുള്ളതു്. അതില്ലാതെ ഒന്നിനും നിലനില്പ്പില്ല. അതൊന്നുകൊണ്ടു മാത്രമാണു് മറ്റുള്ളതെല്ലാം പൂർണ്ണമാകുന്നതും നിലനില്ക്കുന്നതും. അതിനേക്കാൾ ഉല്കൃഷ്ടമായതോ പൂർണ്ണമായതോ വലുതായതോ ചെറുതായതോ ആയ ഒന്നും തന്നെയില്ല. അതു് അരൂപിയും സുഖദുഃഖങ്ങൾക്കതീതവും ആകുന്നു. അതു ചലിക്കുന്നുണ്ട്, എന്നാൽ ചലിക്കുന്നും ഇല്ല; അതു് അടുത്താണു്, അതേ സമയം അകലത്തിലും ആണു്. അത്മജ്ഞാനം നേടാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും ലക്ഷ്യം  ആ ആത്മാവിനെ അറിയുക എന്നതാണു്, അങ്ങനെ അറിഞ്ഞുകഴിയുമ്പോൾ അവർക്കു് എല്ലാഭൂതങ്ങളേയും തന്നിലും എല്ലാഭൂതങ്ങളിലും തന്നിൽത്തന്നെയുള്ള ആത്മാവിനെയും അഥവാ പരബ്രഹ്മത്തേയും കാണാൻ സാധിക്കുന്നു.

അവിദ്യയുടേ ഫലാമായുണ്ടാകുന്ന നാനത്ത്വത്തിൽ നിന്നും സത്യസ്വരൂപിയായ ഏകത്ത്വത്തെ സാക്ഷാത്കരിച്ച  ജ്ഞാനി ശോകമോഹങ്ങൾക്കടിമപ്പെടില്ല. അങ്ങനെയുള്ളവരെ സംസാരവും ബാധിക്കില്ല.  അങ്ങനെയുള്ള ജ്ഞാനം നേടുക എന്നതായിരിക്കണം മനുഷ്യജീവിതലക്ഷ്യം. ശേതാശ്വതരോപനിഷത്തിലും ഈശാവാസ്യോപനിഷത്തിലും  ഭഗവത്ഗീതയിലും കാണവുന്നാതാണിതെല്ലാം.

(ഇവിടെ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഈ കൃതി  പഠിക്കുമ്പോൾ  എന്നിലുയർന്ന  ചിന്തകളും  ആവയെ  അപഗ്രധിക്കുവാനുള്ള ശ്രമത്തിൽ താഴെക്കൊടുത്തിരിക്കുന്ന ഉറവിടങ്ങളിൽനിന്നും മനസ്സിലാക്കാൻ  സാധിച്ച അറിവും ചേർന്നതാണു്. ആ ഉറവിടങ്ങൾ ഇവയാണു്; നടരാജഗുരു, ചിന്മയാനന്ദസ്വാമികൾ, മധുസൂദന സരസ്വതി സ്വാമികൾ, വിവേകാനന്ദസ്വാമികൾ, ശ്രീ നാരായണ ഗുരുദേവൻ, ഗുരു നിത്യചൈതന്യ യതി, പ്രെഫ. ബാലകൃഷ്ണൻ നായർ, ശ്രീ എം. ദാമോദരൻ, നിഘിലാനന്ദസ്വാമി, മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ, ആദി ശങ്കരാചാര്യർ, പ്രെഫ. തുറവൂർ വിശ്വംഭരൻ, പ്രെഫ. ദേവീ ചന്ദ്, പ്രെഫ. എം. കെ. സാനു, തിരുവള്ളുവർ.)

© ഉദയഭാനു പണിക്കർ;  ഇതു ഭാഗികമായോ  പൂർണ്ണമായോ  ഉപയോഗിക്കേണ്ടവർ  ലേഖകനുമായി ബം ന്ധപ്പെടുക.)